Friday, 5 October 2012

ലോക പ്രശസ്ത ശാസ്ത്രജ്ഞന്   മാതൃ വിദ്യാലയത്തിന്‍റെ  സ്നേഹാദരങ്ങള്‍ 

അടുത്തയിടെ കാനഡ യിലെ റോയല്‍ സൊസൈറ്റി  അംഗത്വം നല്‍കി ആദരിച്ച പദ്മശ്രീ .ഡോ .സോമ സുന്ദരത്തെ   അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈ സ്കൂളിലെ അദ് ധ്യാപകരും കുട്ടികളും  മാനേജരും ചേര്‍ന്ന്  ഉചിതമായി  ആദരിച്ചു .സ്കൂള്‍മാനേജരും ഹെഡ്മി സ്ട്രെസ്സും പ്രത്യേകം  പോന്നാടചാര്‍ത്തി  അദ്ദേഹത്തെ സ്വീകരിച്ചു .കുട്ടികള്‍ക്കുള്ള  സമ്മാനങ്ങളുടെ വിതരണം അദ്ദേഹം  നിര്‍വഹിച്ചു . 
കഠിന  പ്രയത്ന ത്തിലൂടെ  ഉന്നത ശ്രേണിയിലെത്തന്‍ അദ്ദേഹം  കുരുന്നുകളെ ആഹ്വാനം ചെയ്തു .
അമേരിക്കയിലെ  VSEI എന്ന സംഘടന സ്പോന്‍സര്‍ ചെയ്തും സ്കോളര്‍ഷിപ്പുകള്‍  നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

No comments:

Post a Comment