Saturday, 27 October 2012
Saturday, 20 October 2012
ഈ ബ്ലോഗ് നിങ്ങളുടെതാണ്
സുഹൃത്തുക്കളെ ,
ഈ പേജ് നിങ്ങളുടെതാണ് . നിങ്ങളുടെ സ്വന്തം സ്കൂളിന്റെ. കൂട്ടുകാരുമായി ഇതിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കു.ഇതില്‍ ചേര്‍ക്കാന്‍ വേണ്ടി നിങ്ങളുടെ വിശേഷങ്ങള്‍ അയച്ചുതരൂ.വാര്‍ത്തകളും വിശേഷങ്ങളും ഫോട്ടോകളും gshsashtamichira @yahoo.com എന്ന വിലാസത്തില്‍ എത്തിച്ചാല്‍ മതിയാകും .
കുറച്ചു മുമ്പേ
കുട്ടികളുടെ പഠനയാത്രകള്‍
സ്കൂളിലെ യു.പി കുട്ടികളുടെ പഠനയാത്ര 18-10-12 ല്‍ എറണാകുളം -ഫോര്‍ട്ട് കൊച്ചി ഭാഗത്തേയ്ക്ക് നടന്നു കേരളത്തിലെ വ്യാവസായിക മേഖലയിലൂടെ നടത്തിയ ഈ യാത്ര കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി .58 കുട്ടികളുടെ ഈ സംഘത്തിനു ശ്രീ. മധു മാസ്ട്റ്റരും യു.പി വിഭാഗത്തിലെ 5 ടീച്ചേര്‍സും നേത്രുത്വം നല്‍കി.
ഹൈ സ്കൂള്‍ വിഭാഗത്തിന് വേണ്ടി പിറ്റേന്നു പഠന യാത്ര നടത്തിയത് ഭരണങ്ങാനം -വാഗമണ്‍ ഭാഗത്തേയ്ക്കായിരുന്നു . 86 കുട്ടികളും 9അധ്യാപകരും യാത്രയില്‍ പങ്കെടുത്തു .
യാത്ര യുടെ നേതൃത്വം ശ്രീ.T .K .മജീദു മാസ്റ്റര്‍ക്കായിരുന്നു .
യാത്രയുടെ ദൃശ്യങ്ങള്‍ താഴെ:
Friday, 5 October 2012
ലോക പ്രശസ്ത ശാസ്ത്രജ്ഞന് മാതൃ വിദ്യാലയത്തിന്‍റെ സ്നേഹാദരങ്ങള്‍
അടുത്തയിടെ കാനഡ യിലെ റോയല്‍ സൊസൈറ്റി അംഗത്വം നല്‍കി ആദരിച്ച പദ്മശ്രീ .ഡോ .സോമ സുന്ദരത്തെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈ സ്കൂളിലെ അദ് ധ്യാപകരും കുട്ടികളും മാനേജരും ചേര്‍ന്ന് ഉചിതമായി ആദരിച്ചു .സ്കൂള്‍മാനേജരും ഹെഡ്മി സ്ട്രെസ്സും പ്രത്യേകം പോന്നാടചാര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു .കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു .
കഠിന പ്രയത്ന ത്തിലൂടെ ഉന്നത ശ്രേണിയിലെത്തന്‍ അദ്ദേഹം കുരുന്നുകളെ ആഹ്വാനം ചെയ്തു .
അമേരിക്കയിലെ VSEI എന്ന സംഘടന സ്പോന്‍സര്‍ ചെയ്തും സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
കഠിന പ്രയത്ന ത്തിലൂടെ ഉന്നത ശ്രേണിയിലെത്തന്‍ അദ്ദേഹം കുരുന്നുകളെ ആഹ്വാനം ചെയ്തു .
അമേരിക്കയിലെ VSEI എന്ന സംഘടന സ്പോന്‍സര്‍ ചെയ്തും സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
ഗാന്ധിസ്മാരക വിദ്യാലയത്തിലെ ഗാന്ധി ജയന്തി ആഘോഷം
എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഗാന്ധിജയന്തി ആഘോഷങ്ങള്‍ അതിവിപുലമായി സ്കൂളില്‍ ആഘോഷിക്കപ്പെട്ടു.കുട്ടികള്‍ നാല് ഗ്രൂപ്പുകളായി ശു ചീകരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി പങ്കെടുത്തു .നിരവധിരക്ഷാ കര്‍ത്താക്കളും നാട്ടുകാരും പരിപാടികളില്‍ സജീവമായി നേത്രുത്വം നല്‍കി .
ഉച്ചയ്ക്ക് ഗംഭീരമായ സദ്യയും ഉണ്ടായിരുന്നു.
ദൃശ്യങ്ങളിലെയ്ക്ക്:
Thursday, 4 October 2012
സ്മിത.പി .മേനോന് ഒന്നാം സ്ഥാനം
കൈരളി ടി.വി.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല 'മാമ്പഴം 8' കവിതാലാപന മത്സരത്തില്‍ അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി .സ്മിത.പി .മേനോന് ഒന്നാം സ്ഥാനത്തെത്തി .
HEARTY CONGRATULATIONS to our colleague SMITHA .P. MENON being
first in MAMBAZHAM-8 reality show of malayalam poems in KAIRALY TV
-Staff & Students
Subscribe to:
Posts (Atom)