Friday, 10 February 2012

ഗാന്ധിജിക്ക് ഹൃദയപൂര്‍വം ;-ഞങ്ങളുടെ മുത്തച്ഛന്‍ (കുട്ടിക്കവിത)


ഗാന്ധിജിക്ക് ഹൃദയപൂര്‍വം ;- 


 ങ്ങളുടെ മുത്തച്ഛന്‍
             (കുട്ടിക്കവിത) 
     ഞങ്ങള്‍ക്കുണ്ടൊരു  മുത്തച്ഛന്‍
     'ഇമ്മിണി' നല്ലൊരു മുത്തച്ഛന്‍
     വാത്സല്യപ്പൂ പുഞ്ചിരി തൂകി 
     തേന്‍മൊഴി തൂകും മുത്തച്ഛന്‍ !
                 സത്യമഹിംസാ സത് വൃത്തികള്‍തന്‍
                 സാരമിയന്നൊരു മുത്തച്ഛന്‍
                 ധൈര്യത്തിന്‍ പുതു ഗാഥകള്‍ തിര്‍ക്കാന്‍
                 നമ്മോടോതിയ മുത്തച്ഛന്‍!
     വര്‍ഗം, ജാതി , മത വിദ്വേഷം 
     മതിയെന്നോതിയ മുത്തച്ഛന്‍ 
    സ്നേഹം തന്നെ ദൈവമതെന്ന്‌
    ചൊല്ലിത്തന്നൊരു മുത്തച്ഛന്‍ !
             ബൈബിള്‍ , ഖുറാന്‍ ,ഗീതയിതെല്ലാം 
            ജീവനിലാക്കിയ മുത്തച്ഛന്‍ 
            സോദരരെ നാം ഇന്ത്യക്കാര്‍ക്ക് 
            ജീവനു സമനാം മുത്തച്ഛന്‍ !  
                           
                                    പി. രമേശ്‌ 




No comments:

Post a Comment